മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവില്‍ കരന് നഗര്‍ സി.ആര്.പി.എഫ് ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ വെടിവെച്ച് കൊന്നു. ഇനി ഒരാള്‍ ക്യാമ്പിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. സി.ആര്.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായി ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കരന് നഗറിലുള്ള സി.ആര്.പി.എഫ്. 23-ാം ബറ്റാലിയന്റെ ക്യാമ്പിലാണ് ഭീകരര്‍ നുഴഞ്ഞു കയറിയത്. ഏറ്റുമുട്ടലില്‍ ഒരു സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു
Comments