മട്ടന്നൂര്‍ എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ശൂഹൈബിനെതിരേ കൊലവിളി മുഴക്കിയിരുന്നു. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
Comments