മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന് ഭീകരവാദിയായി പ്രഖ്യാപിച്ചു. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ച വ്യക്തികളേയും സംഘടനകളേയും ഭീകരവിരുദ്ധ നിയമത്തിനുള്ളില്‍ കൊണ്ടുവരുന്നിതിനുള്ള നിയമഭേഗതിയില്‍ പാക് പ്രസിഡന്റ് മംമ്നൂന്‍ ഹുസൈന് ഒപ്പുവെച്ചു. ഹാഫിസിന്റെ സംഘടനയായ ജമാഅത്തു ദഅ്വ, ലഷ്കറെ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളൊക്കെ ഭീകരവിരുദ്ധ നിയമ ഭേദഗതിയുടെ പരിധിയില്‍ ഉള്‍പ്പെടും
Comments