ബഡ്ജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും എന്നിട്ട് വില വര്‍ദ്ധിച്ചു എന്ന കാരണം പറഞ്ഞു യാത്രക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്
Comments