കൊച്ചി∙ ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനരംഗം തത്ക്കാലത്തേക്കു പിൻവലിക്കില്ല.പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന് ഒമർ ലുലുവും വ്യക്തമാക്കി. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ ഗാനരംഗം പിൻവലിക്കുന്നതായി അണിയറക്കാർ വൈകിട്ടോടെയാണ് അറിയിച്ചത്. റിലീസിനു മുൻപു പുറത്തിറക്കിയ പാട്ടും വിഡിയോയും ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments