ഫോൺ കെണിക്കേസിൽ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി. ഹർജിക്കാരിയായ മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ശശീന്ദ്രനെതിരായ പരാതി പിൻവലിച്ച യുവതിയുടെ നടപടി സ്ത്രീകൾക്ക് മുഴുവൻ മാനക്കേടാണെന്ന് മഹാലക്ഷ്മി പറഞ്ഞു. അതുകൊണ്ടാണ് ഹർജി നൽകിയത്. ഹർജിയിൽ കക്ഷി ചേരാൻ ഒരു മാധ്യമ പ്രവർത്തകനും സർക്കാർ അഭിഭാഷകനും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു
Comments