തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ സാമ്പത്തികത്തട്ടിപ്പു കേസ് 1.72 കോടി രൂപയടച്ച് ഒത്തുതീര്‍പ്പാക്കി. ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തുതീര്ത്തതോടെയാണു കേസ് അവസാനിച്ചത്. പണം കിട്ടിയതോടെ ബിനോയിക്കെതിരായ ആരോപണങ്ങളും മര്‍സൂഖി എഴുതിത്തള്ളി. ചെക്ക് കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വ്യവസായിയാണു പണം കൊടുത്തതെന്നും ഇയാള്‍ ഉന്നത സി.പി.എം. നേതാവിന്റെ ബന്ധുവാണെന്നും സൂചനയുണ്ട്. കേസില്‍ കുടുങ്ങിയതിനേത്തുടര്ന്നു ദുബായില്‍ യാത്രാവിലക്കു നേരിട്ട ബിനോയി മറ്റന്നാള്‍ കേരളത്തിലേക്കു മടങ്ങും. പണം കൊടുക്കാതെതന്നെ കേസ് ഒത്തുതീര്പ്പായെന്നാണു ബിനോയിയുടെ നിലപാട്. മര്‍സൂഖി സ്വയം കേസ് പിന്‍വലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു
Comments