Asianet News - Malayalam കാവേരി: തമിഴ്നാടിന്റെ ജലവിഹിതം കുറച്ച് സുപ്രിംകോടതി വിധി By Web Desk | 10:47 AM February 16, 2018 കാവേരി: തമിഴ്നാടിന്റെ ജലവിഹിതം കുറച്ച് സുപ്രിംകോടതി വിധി Highlights കാവേരി: തമിഴ്നാടിന്റെ ജലവിഹിതം വീണ്ടും സുപ്രിംകോടതി വിധി ദില്ലി: സ്വതന്ത്ര ഇന്ത്യക്കും മുമ്പ് തുടങ്ങിയ കാവേരി നദീതട തര്‍ക്കത്തില്‍ സുപ്രിംകൊടതി വിധി പ്രസ്താവിച്ചു. തിഴ്നാടിന് 192 ടിഎംസി ജലം കൊടുക്കണമെന്ന ട്രൈബ്യൂണല്‍ വിധിയില്‍ കുറവുവരുത്തി 177.25 ടിഎംസി ജലം മാത്രം നല്കിയാല് മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കേരളവും തമിഴ്നാടും കര്‍ണാടകവും പുതുച്ചേരിയും കക്ഷികളായ കേസില്‍ കര്‍ണാടകത്തിന് 14.75 അധികമായി നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. കേരളത്തിന് 30 ടിഎംസിയും പുതുച്ചേരിക്ക്ഏഴ് ടിഎംസി ജലവുമാണ് നേരത്തെ ട്രൈബ്യൂണല്‍ വിധിയില്‍ അനുവദിച്ചത്. ഇതേ അളവ് തന്നെ നിലനിര്‍ത്തിയാണ് സുപ്രിംകോടതിയും വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി നദി ഒരു സംസ്ഥാനത്തിന്റെ സ്വത്തായി കാണാനാകില്ലെന്നും അത് പൊതുവായി കണക്കാക്കണമെന്നും വിധി പ്രസ്താവത്തില്‍ കോടതി വിലയിരുത്തി
Comments