You are Here : Home / News Plus

സാഹിത്യകാരൻ എം സുകുമാരൻ ഇനി ഓർമ്മ

Text Size  

Story Dated: Saturday, March 17, 2018 12:08 hrs UTC

സാഹിത്യകാരൻ  എം സുകുമാരൻ ഇനി ഓർമ്മ.   പ്രമുഖർ  തിരുവനന്തപുരത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ഒന്നുമില്ലാതെ  മൃതദേഹം  തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ, ചലചിത്ര താരം ഇന്ദ്രൻസ്, തുടങ്ങിയവർ ഒട്ടേറെ പ്രമുഖര്‍ കോട്ടക്കകത്തെ വീട്ടിലെത്തി  അന്തിമോപചാരം അര്‍പ്പിച്ചു.  പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും ജീവിച്ച  എം സുകുമാരൻ സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരനായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
 

മരണാനന്തര  മത ചടങ്ങുകൾ പാടില്ലെന്ന് എം.സുകുമാരൻ   മകൾ രജനി മന്നാടിയാരോട് പറഞ്ഞിരുന്നു.  സർക്കാർ ബഹുമതികളോടെ സംസ്കരിക്കുന്നതിനോട്  അദ്ദേഹത്തിന്  വിയോജിപ്പ് ഉണ്ടായിരുന്നതായി ബന്ധുക്കളും അറിയിച്ചു. എന്നും പൊതു വേദികളിൽ നിന്ന് അകലം പാലിക്കാനിഷ്ടപ്പെട്ടിരുന്നതിനാ

ൽ പ്രത്യേക പൊതു ദര്‍ശനവും ഒഴിവാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.