You are Here : Home / News Plus

2019 ലക്ഷ്യം വെച്ച് കോണ്‍ഗ്രസ്; പ്രായോഗിക സമീപനമെന്ന് രാഹുല്‍ ഗാന്ധി

Text Size  

Story Dated: Saturday, March 17, 2018 12:10 hrs UTC

ബി.ജെ.പിയെ പരാജയപ്പെടുത്താൻ 2019ൽ സമാന ചിന്താഗതിയുള്ള പാര്‍ടികളുമായി ചേര്‍ന്ന് പ്രായോഗിക സമീപനത്തിന് രൂപം നൽകുമെന്ന് ദില്ലിയിൽ തുടങ്ങിയ എ.ഐ.സി.സി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം. വിദ്വേഷമില്ലാതാക്കി ഇന്ത്യയെ നയിക്കാൻ കോണ്‍ഗ്രസിനേ കഴിയൂവെന്ന് ആമുഖ പ്രസംഗത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമ്പോൾ മുതുര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു.

കോണ്‍ഗ്രസിൽ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ എ.ഐ.സി.സി സമ്മേളനത്തിൽ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകാനാണ് പുതിയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചത്. അഞ്ച് മിനിറ്റ്മാത്രം നീണ്ടുനിന്ന ആമുഖ പ്രസംഗത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുൽ ആരോപിച്ചു. മാറ്റം ഇപ്പോഴാണെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ സമ്മേളനത്തിൽ യുവാക്കളെ പാര്‍ടിയിലേക്ക് കൊണ്ടുവരുമെന്നും എന്നാൽ പഴയകാലം മറക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.