You are Here : Home / News Plus

പന്തില്‍ കൃത്രിമം; സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Sunday, March 25, 2018 07:46 hrs UTC

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചത് വന്‍ വിവാദമാകുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ടീമിനെതിരെ രംഗത്തെത്തി.

സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യം ഉയര്‍ത്തി. രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഓസീസ് സ്‌പോര്‍ട്‌സ് കമ്മീഷന്‍ ആഞ്ഞടിച്ചു. താരങ്ങള്‍ക്കും ഹെഡ് കോച്ചിനുമെതിരെ കടുത്ത നടപടിക്കു സാധ്യത തെളിയുകയാണ്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം നടത്തിയത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. മാച്ച്‌ റഫറി ഗുരുതര വിഷയം അമ്ബയര്‍മാരെ അറിയിച്ചു. അമ്ബയര്‍മാര്‍ ഒസീസ് താരം ബാന്‍ക്രാഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ സണ്‍ാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്.

അതേസമയം, വിവാദം കൊഴുത്തതോടെ സംഭവം വിശദീകരിക്കാന്‍ സ്മിത്ത് നിര്‍ബന്ധിതനാകുകയിരുന്നു. തുടര്‍ന്നാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തിയത്. ടീമിനെ നയിക്കുന്ന ഗ്രൂപ്പ് ചര്‍ച്ച ചെയ്ത് ഒന്നിച്ചെടുത്ത തീരുമവനമാണിതെന്നും. തങ്ങളുടെ ഭാഗത്ത് വലിയ പിഴവാണ് സംഭവിച്ചതെന്നും, മാന്യതയ്ക്കു നിരക്കാത്തതാണെന്നും സ്മിത്ത് കുറ്റസമ്മതം നടത്തുകയായിരുന്നു.

പ്രതികൂല സാഹചര്യത്തില്‍ ഉയര്‍ത്തിയ നിരാശയാണ് കൃത്രിമം കാണിക്കുന്നതിലലേക്ക് നയിച്ചതെന്ന് സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43-ാം ഓവറിലാണ് വിവാദ സംഭവം നടക്കുന്നത്. പന്ത് ഫീല്‍ഡു ചെയ്ത ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞനിറമുള്ള വസ്തു ഉപയേഗിച്ച്‌ പന്തിന്റെ ഘടന മാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് അമ്ബയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇലിങ്‌വര്‍ത്തും ബാന്‍ക്രോഫ്റ്റുമായി സംസാരിക്കുകയും, തുടര്‍ന്ന് സ്മിത്ത് കുറ്റസമ്മതം നടത്തുകയുമായിരുന്നു. ഇതോടെ ഓസീസ് കുരുക്കിലായിരിക്കുകയാണ്. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 294 റണ്‍സ് ലീഡുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.