വിനാശകാരിയായ എബോള വൈറസ് ബാധ കോംഗോയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോംഗോ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ കോംഗോയുടെ ബിക്കോരോ പ്രവിശ്യയില്‍ മരിച്ച അഞ്ചു പേരുടെ രക്തസാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എബോള സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 17 മരണം ഉള്‍പ്പെടെ ഇരുപതോളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments