കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. അഭിഭാഷകര്‍ അടക്കമുള്ളവര്‍ കോടതിയെ അധിക്ഷേപിക്കുന്നു. ടിവി ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് പറയുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കണ്ണൂര്‍- കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചത്. ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
Comments