മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമം. എന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറല്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. സമരക്കാരുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് പൊലീസ് എത്തിയത്. സമരം നാലാം ദിവസവും തുടരുകയാണ്. മണി മൂന്നാറിലെത്തി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.
Comments