എതിർപ്പുകൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില കൽപിച്ച് ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് സൈനികവൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം വ്യക്തമാക്കി. പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റർ അകലെ തകർന്നു വീഴുകയായിരുന്നുവെന്നാണ് മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
Comments