തൃശൂര്‍: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. കമ്മീഷന് കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള വേതനം നല്‍കുക ,ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും നാളെ മുതല്‍ തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ളവര്‍ കടുംപിടുത്തം തുടരുന്നുവെന്നാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും സത്യാഗ്രഹ സമരപരിപാടികളും റേഷന്‍ വ്യാപാരികള്‍ ആശൂത്രണം ചെയ്തിട്ടുണ്ട്.
Comments