നിയന്ത്രണരേഖ കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലനെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തു. പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാന് എന്ന കുട്ടിയെയാണ് ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നിന്നാണ് കുട്ടിയെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ടീം പിടികൂടിയത്.
Comments