ടി പി സെന്‍കുമാര്‍ ഐ പി എസ് വീണ്ടും കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി. സെന്‍കുമാറിനെ ഡിജിപിയാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മൂന്നു മണിയോടെ ടി പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ ഓഫീസിലെത്തി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇതുവരെ ഡി ജി പി ആയിരുന്ന ലോക്നാഥ് ബെഹ്റ, വിജിലന്‍സ് മേധാവിയായി ചുമതലയേല്‍ക്കും.
Comments