കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ജൂലൈ 10ന് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ കണ്‍സോഷ്യമാണ് മല്യക്കെതിരായ ഹര്‍ജി നല്‍കിയത്. മല്യ ജുഡീഷ്യറി സംവിധാനത്തെ മനഃപൂര്‍വം പരിഹസിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ പറഞ്ഞു.
Comments