തിരുവനന്തപുരം: ടി ബ്രാഞ്ച് മേധാവിസ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തില്‍ ടിപി സെന്‍കുമാറിനെതിരെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന പരാതി നല്കി. തന്നെ നീക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബീന പരാതി നല്‍കിയിരിക്കുന്നത്. ടി ബ്രാഞ്ചില്‍ നിന്ന് അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് ബീനയെ സെന്‍കുമാര്‍ മാറ്റിയിരിക്കുന്നത്.ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് ബീന പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബീനയെ ടി ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേക്ക് മാറ്റി സെന്‍കുമാര്‍ ഉത്തരവിറക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി പൊലീസ് ആസ്ഥാനത്തുനിന്ന് എസ്എപിയിലേക്ക് സ്ഥലമ മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് സുരേഷ് കൃഷ്ണ. ബീന മേധാവിയായിരിക്കെ ടി ബ്രാഞ്ചില്‍ നിന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ പലര്‍ക്കും ലഭിച്ചിരുന്നില്ല.
Comments