കോടതിയലക്ഷ്യക്കേസിൽ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ പുനഃപരിശോധനാഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. അതേസമയം, കർണനെ അറസ്റ്റ് ചെയ്യാനെത്തിയ പശ്ചിമബംഗാൾ പൊലീസ് സംഘം ആന്ധ്രാപ്രദേശിൽ നിന്ന് ചെന്നൈയിലേയ്ക്ക് മടങ്ങിയതായാണ് സൂചന. ഇതിനിടെ കർണൻ വിദേശത്തേയ്ക്ക് കടന്നിരിയ്ക്കാമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments