വന്‍ ആയുധശേഖരവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ സോപിയാന്‍ ജില്ലയില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച തിരച്ചിലില്‍, ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രത്യേക ദൗത്യ സേനയില്‍ നിന്നുമായി ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. സോപിയാന്‍ ജില്ലയിലെ ഹെഫ്, ശിര്‍മല്‍ എന്നീ ഗ്രാമങ്ങളിലാണ് പരിശോധന നടക്കുന്നത്. വീടുകള്‍ ഉള്‍പ്പെടെ കയറിയിറങ്ങിയാണ് പരിശോധന.
Comments