സ്പീക്കറുടെ ഇടപെടലിന് ശേഷവും നിയമസഭയിൽ എം.എല്‍.എമാരുടെ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകുന്നില്ല. ചില ചോദ്യങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കുന്നവെന്ന് മാത്രമാണ് മറുപടി. സഭാസമ്മേളനം തുടങ്ങിയ ശേഷം ഉന്നയിച്ച 616 ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ മറുപടി നൽകാത്തത് ഗൗരവമേറിയ പ്രശ്നമാണെന്ന് സ്പീക്കർ കഴിഞ്ഞയാഴ്ച നിലപാടെടുത്തിയിരുന്നു. ഈ സമ്മേളനം തീരുംമുമ്പ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന് ഇന്നലെ സ്പീക്കർ റൂളിങ് നൽകി. സ്പീക്കർ കടുത്ത നിലപാടെടുത്തിട്ടും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്ക് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ലാവ്ലിൻ, പുറ്റിങ്ങൽ ദുരന്തം, ജിഷ കൊലപാതകം തുടങ്ങിയ സുപ്രധാന കേസുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ആഭ്യന്തരവകുപ്പിന് മൗനം.
Comments