കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ രണ്ടായിരം കോടി നേടിയെടുക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. ആരോപണം വസ്തുതാവിരുദ്ധമാണെന്നും കേന്ദ്രഫണ്ടുകള്‍ പരമാവധി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി മറുപടി നല്കി. കേന്ദ്രത്തിന് വിനിയോഗ സര്‍ട്ടിഫിക്കറ്റ് യഥാസമയം സമര്‍പ്പിക്കാന്‍ ധനവകുപ്പില്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. അതേസമയം 49 കേന്ദ്രഫണ്ടുകളില് ഭൂരിഭാഗത്തിലും ഒരു രൂപ ചെലവഴിച്ചിട്ടില്ലെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി കെ മുരളീധരന് കുറ്റപ്പെടുത്തി. ദ്യോഗസ്ഥ തര്‍ക്കം കേന്ദ്രഫണ്ട് നേടിയെടുക്കുന്നതിനും തടസമായെന്നും അദ്ദേഹം ആരോപിച്ചു.
Comments