പൊമ്പിളെ ഒരുമൈ സമരത്തെക്കുറിച്ചടക്കം മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണം എന്ന ഹർജി ഹൈക്കോടതി തള്ളി. സദാചാര പൊലീസാകാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വ്യക്തമാക്കി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മൂന്നാറിൽ പൊമ്പിളെ ഒരുമൈ നടത്തിയ സമരത്തെക്കുറിച്ചും ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ചും മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുക്കണമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments