പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്ന് ഡിജിപി ഉത്തരവിൽ വിശദീകരണം തേടി സർക്കാർ. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങളും വിശദീകരണങ്ങളും അവസാനിക്കുന്നില്ല. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുറുപടി നൽകണമെന്ന സെൻകുമാറിന്റെ പുതിയ ഉത്തരവിലാണ് സർക്കാർ വിശദീകരണം ആരാഞ്ഞത്.
Comments