മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി സൂചന. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ഇടതുപക്ഷവുമായി രഹസ്യ ധാരണയോടെ ഉപതിരഞ്ഞെടുപ്പില്‍ വിജയം വരിക്കാമെന്നാണ് ലീഗ് കരുതുന്നത്. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന് നടത്തുന്ന നിയമ പോരാട്ടം എതിരാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നീക്കം ലീഗ് നേതൃത്വം ആലോചിക്കുന്നതെന്നാണ് വിവരം.
Comments