ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഗംഗേശാനന്ദയുടെ അഭിഭാഷകന് ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ഇതിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Comments