ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ കര്ഷകന് തൂങ്ങി മരിച്ച സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. ചെമ്പനോട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്പെൻഡ് ചെയ്തത് . സംഭവത്തെ കുറിച്ച് റവന്യൂ സെക്രട്ടറി അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി അറിയിച്ചു. കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസാണ് ചെമ്പനോട് വില്ലേജ് ഓഫീസില്‍ ഇന്നലെ രാത്രിയില്‍ തൂങ്ങിമരിച്ചത്. സ്ഥലത്തിന്റെ കരമടയ്ക്കുന്നതിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഒരു ദിവസം വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്റെ ഗേറ്റിന് സമീപമാണ് ജോയി തൂങ്ങിമരിച്ചത്.
Comments