സംസ്ഥാനത്തെ പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. വിവിധ തരം പനികള്‍ ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചു കൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു വിദഗ്ധ വൈദ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments