ലഷ്കര്‍ ഇ തൊയ്ബ ഭീകരന് ജമ്മു കാശ്മീരില്‍ പിടിയിലായി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. ബാങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പോലിസ് പട്രോള്‍ സംഘത്തെ ആക്രമിച്ച് ആറ് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബാങ്ക് കൊള്ള പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്കര്‍ ഭീകരര്‍ കുറ്റവാളികളെ സംഘമായി നിയോഗിക്കാറുണ്ട്. ഇത്തരത്തില്‍ എടിഎം കവര്‍ച്ചാ സംഘത്തിലെ അംഗമാണ് പിടിയിലായ സന്ദീപ് കുമാറെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനന്തനാഗില്‍ നടന്നതുള്‍പ്പെടെ മൂന്ന് ലഷ്കര്‍ ആക്രമണങ്ങളില്‍ സന്ദീപ് കുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Comments