ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയത് ലഷ്കര്‍ ഇ തൊയ്ബ സംഘടനയെന്ന് പോലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി അമര്‍നാഥ് തീര്‍ഥാടകരുടെ ബസ്സിനു നേരെയാണ് ഭീകരാക്രമണം നടന്നത്. പോലീസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. തീര്‍ഥാടകരുടെ ബസിനുനേരെ വെടിവെക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 12 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.
Comments