നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന് അനൂപ്. ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടന്നില്ല. തെളിവെടുപ്പു പൂർത്തിയാകാത്തതിനാൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ലാത്തതിനാലാണു വാദം നടക്കാതിരുന്നത്. ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും.
Comments