തിങ്കഴാഴ്ച മുതല്‍ സംസ്ഥാനത്ത് നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സമരക്കാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണം. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരം നേരിടാന്‍ എല്ലാ മാര്‍ഗ്ഗവും ജില്ലാ പൊലീസ് മേധാവിമാര്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.
Comments