കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നെന്നാണ് കണ്ടെത്തല്‍. ഇതിനിടെ സുനില്‍കുമാറിന് ദീലീപ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കൂടുതല്‍ വിവിരങ്ങളും പുറത്തുവന്നു. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാനായില്ല. ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. നടിയെ ആക്രമിച്ച സംഭവത്തിലെ പല കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമായിരുന്നെന്നാണ് തെളിയുന്നത്. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ അപ്പുണ്ണിയെ മുന്നില്‍ നിര്‍ത്തി കേസ് ഒതുക്കാന്‍ ദീലീപ് ശ്രമിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന സുനില്‍കുമാറിന് ഇടനിലക്കാര്‍ മുഖേന പണം കൈമാറാനും ദിലീപ് നീക്കം നടത്തിയിരുന്നു. ഇതിനെല്ലാം മുന്നില്‍ നിന്നത് അപ്പുണ്ണിയാണെന്നാണ് കണ്ടെത്തല്‍.
Comments