കോഴിക്കോട് മലയമ്മയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. നാല് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചാത്തമംഗലം സ്വദേശി ബാലന്(54), സ്വകാര്യ ആശുപത്രി ജീവനക്കാരനായ സന്ദീപ് (38) എന്നിവരാണ് മരിച്ചത്. മരണപ്പെട്ടവര്‍ക്കൊപ്പം മദ്യപിച്ച ചേക്കുട്ടി, ഹരിദാസ്, തൊമ്മന്, സുരേഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ഹരിദാസന്റെ നില ഗുരുതരമാണ്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് നേര്‍പ്പിച്ച് നേരിട്ട് കഴിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
Comments