വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഹജജ് തീര്‍ത്ഥാടര്‍ മദീന പുണ്യ നഗരിയിലെത്തി. ഗോവയില്‍നിന്നുള്ള ഹജജ് തീര്‍ത്ഥാടക സംഘം എയര്‍ ഇന്തൃയുടെ 5153 വിമാനത്തിലാണ് എത്തിയത്. ഇന്ന് രാവിലെയാണ് സംഘം മദിനയിലെത്തിയത്. ആദ്യ സംഘത്തില്‍ 240-ഓളം തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ഇന്ത്യന്‍ അംബാസിഡറും കോണ്‍സുല്‍ ജനറലും മറ്റ് ഉദേൃാഗസ്ഥരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.
Comments