കോഴിക്കോട് മാവൂര്‍ റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മുങ്ങിയത് എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയാണെന്ന് സ്ഥിരീകരിച്ചു. തച്ചങ്കരി തീരദേശ പോലീസ് മേധാവി ആയിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് ഹോട്ടലില്‍ മുറിയെടുത്തത്. ജില്ലാ പോലീസ് അധികൃതര്‍ പണം തരുമെന്നായിരുന്നു തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ തച്ചങ്കരിയുടെ റാങ്കനുസരിച്ച് ഇത്രയും തുകവരുന്ന റൂമെടുക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. ബില്ലടയ്ക്കാന്‍ ജില്ലാപോലീസ് അധികൃതര്‍ വിസമ്മതിച്ചതോടെ പെട്ടുപോയത് അന്ന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരായിരുന്നു.
Comments