റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന് ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments