അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതിയുടെ ഇന്നലത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഫെഡറേഷന്റെ അഭിപ്രായങ്ങള്‍ കോടതി കേട്ടിട്ടില്ല. ചിത്രയുടെ ഹര്‍ജിയില്‍ ചില അവ്യക്തതളുമുണ്ട്. കേസില്‍ അന്തിമ വിധി പറയാനായി തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോള്‍ അഭിപ്രായം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനും അത്ലറ്റിക് ഫെഡറേഷന് പദ്ധതിയുണ്ട്. ഇതോടെ ലണ്ടനിലേക്ക് പറക്കാനുള്ള ചിത്രയുടെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും മങ്ങുകയാണ്
Comments