കൊച്ചി: എറാണകുളം ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ് റേ യൂണിറ്റിനായി സച്ചിന് 25 ലക്ഷം രൂപ അനുവദിച്ചു. സച്ചിന്റെ എം.പി ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ഇക്കാര്യം എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. എഴുപത് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറണമെന്നും കളക്ടര്‍ക്ക് സച്ചിന്റെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments