വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവര്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വായ്പ തിരിച്ചടവ് സഹായപദ്ധതി ശനിയാഴ്ച നിലവില്‍ വരും. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനാണ് പദ്ധതി. ശനിയാഴ്ചമുതല്‍ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ വെബ്പോര്‍ട്ടല്‍ ഗുണഭോക്താക്കളായ കുട്ടികള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.
Comments