ന്യൂഡല്‍ഹി:വെങ്കയ്യ നായിഡു രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് എംപിമാരുടെ വോട്ടുകള്‍ അസാധുവായത് കല്ലുകടിയായി. നായിഡു 516 എംപിമാരുടെ വോട്ടുകള്‍ നേടി. പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകലാണ് ലഭിച്ചത്. 484 വോട്ടുകള്‍ വെങ്കയ്യയ്ക്ക് കിട്ടുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു.
Comments