തൃശൂർ :ഡി സിനിമാസ് പൂട്ടിച്ചതു രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമായിരുന്നുവെന്നു സിനിമാ സംഘടനകൾ.എസി പ്രവർത്തിപ്പിക്കാനുള്ള ഇത്തരം മോട്ടോറുകൾ പ്രവർപ്പിക്കുന്ന ഏറെ സ്ഥാപനങ്ങൾ ചാലക്കുടിയിലുണ്ട്. അവയിൽ മിക്കതും നഗരസഭയിൽനിന്നു അനുമതി വാങ്ങിയിട്ടില്ല. ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റർ പൂട്ടിച്ചത്. നോട്ടിസ് നൽകി മണിക്കൂറുകൾക്കകമായിരുന്നു നടപടി. ഇത്തരമൊരു മോട്ടോർ ഇവിടെ പ്രവർത്തിക്കുന്നുണ്ടോ എന്നു നഗരസഭയുടെ എഞ്ചിനീയർ പരിശോധിച്ചു റിപ്പോർട്ട് നൽകിയിട്ടില്ല. മാത്രമല്ല ഇതു നീക്കംചെയ്യാൻ മുൻകൂർ നോട്ടിസ് കൊടുത്തിട്ടുമില്ല. ഇത്തരമൊരു നീക്കം നടക്കുന്നുവെന്നറിയിച്ചു കഴിഞ്ഞമാസം തിയറ്ററുകാർ അനുമതിക്കായി നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതു സ്വീകരിക്കരുതെന്നു ഭരണപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
Comments