കൊച്ചി ∙ ഉഴവൂര്‍ വിജയന് പാര്‍ട്ടിയില്‍ നേരിട്ട പീഡനം വെളിപ്പെടുത്തിയ സതീഷ് കല്ലക്കോടിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അപകീര്‍ത്തികരമാണെന്നു മന്ത്രി തോമസ് ചാണ്ടി. എന്‍സിപിയില്‍ പ്രശ്നങ്ങളില്ല. ഉഴവൂരിനെ ആക്ഷേപിച്ചുവെന്നു സതീഷ് ആരോപിച്ച സുല്‍ഫിക്കര്‍ മയൂരി അത്തരത്തില്‍ സംസാരിക്കുന്ന ആളല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്‍സിപിയിലെ പ്രശ്നങ്ങളിൽ മനംനൊന്തു പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി സതീഷ് കല്ലക്കോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു. നേതാക്കളിൽ ചിലർ ഉഴവൂർ വിജയനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. മുതിർന്ന നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് സംസാരിച്ചതിനു പിന്നാലെ ഉഴവൂർ കുഴഞ്ഞുപോയി. തുടർന്നു താൻ ആശുപത്രിയിൽ എത്തിച്ചു– സതീഷ് കല്ലക്കോട് പറഞ്ഞു.
Comments