കൂറുമാറി വോട്ട് ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദൈവത്തിനോട് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായിരുന്നതിന് ദൈവത്തിന് നന്ദി-സോണിയ പറഞ്ഞു ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഒരു ദേശീയ മാധ്യമത്തോടായിരുന്നു സോണിയയുടെ പ്രതികരണം. കോണ്‍ഗ്രസ് വിമത എം എല്‍ എമാരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന് അസാധുവാക്കിയതാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തിനു കാരണമായത്.
Comments