സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്ത്യയുടെ രണ്ട് യുദ്ധ ടാങ്കുകള്‍ പണിമുടക്കിയതിനാൽ റഷ്യയില്‍ നടക്കുന്ന സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി. മോസ്കോയിലെ ആല്‍ബിനോയില്‍ നടന്ന സൈനിക പ്രകടനത്തിനിടെയാണ് ഇന്ത്യയുടെ ടി-90 യുദ്ധ ടാങ്കുകള്‍ തകരാറിലായത്. യന്ത്ര തകരാര്‍ കാരണം മത്സരം പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് സാധിച്ചില്ല. മുന്‍ റൗണ്ടുകളില്‍ ഒന്നാം സ്ഥാനം നേടാന്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നു. മത്സരത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ടാങ്കുകള്‍ക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇതാണ് ഇന്ത്യ മത്സരത്തില്‍നിന്ന് പുറത്താകാന്‍ ഇടയാക്കിയത്.
Comments