അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. പദ്ധതിയ എതിര്‍ക്കുന്ന നടപടി വിവരക്കേടാണെന്നും പദ്ധതിയുമായി മുന്നോട് പോകുമെന്നുമാണ് മണി അറിയിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് ഘടകകക്ഷി പദ്ധതിയെ എതിര്‍ക്കുന്നത്. എല്ലാവര്ക്കും വൈദ്യുതി വേണം എന്നാല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയെന്നു പറഞ്ഞ് മുടക്കുന്നതാണ് രീതി. പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. സിപിഐ ഇനിയും സമ്മര്‍ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും അദ്ദേഹം അറിയിച്ചു.
Comments