ഓക്സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ജീവന് വെടിഞ്ഞ കുരുന്നകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 കുട്ടികള്‍ മരണമടഞ്ഞ ഗോരഖ്പൂര്‍ ദുരന്തം അതീവ ദുഖകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണം. രാജ്യം മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്വതന്ത്ര്യത്തിനായി പോരാടിയ എല്ലാ സമര പോരാളികളെയും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അനുസ്മരിച്ചു.
Comments