തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ നിയമന വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ശൈലജയ്ക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കാണിച്ചാണ് ലോകായുക്ത ഉത്തരവിട്ടത്. ശൈലജ അടുത്ത മാസം 16ന് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമ്മീഷന് നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് അന്വേഷണം. സ്വജനപക്ഷപാതം കാണിച്ച മന്ത്രിയെ അയോഗ്യയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതി പരിഗണിച്ച ലോകായുക്ത, പ്രാഥമിക പരിശോധനയില്‍ കഴന്പുണ്ടെന്ന് കണ്ടെത്തി. സാമൂഹ്യ ക്ഷേമ വകുപ്പ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
Comments